കൊച്ചി: മുനമ്പം സന്ദര്‍ശനത്തിനായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു കൊച്ചിയിൽ എത്തി. വൈകുന്നേരം നാലിന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലുമായി ബിഷപ്പ് ഹൗസില്‍ കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തും.

അഞ്ചിന് സമര സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കൂട്ടായ്മയെ അഭിസംബോധന ചെയ്യും. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ കിരണ്‍ റിജിജുവിനൊപ്പമുണ്ട്.

