കണ്ണൂർ: കൈക്കൂലിക്കേസിൽ ഗ്രേഡ് എഎസ്ഐക്ക് സസ്‌പെൻഷൻ.

പയ്യാവൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് അസി. സബ് ഇൻസ്‌പെക്ടർ ഇബ്രാഹിം സീരകത്തിനെയാണ് കണ്ണൂർ റെയ്ഞ്ച് ഡിഐജി യതീഷ് ചന്ദ്ര സസ്‌പെൻഡ് ചെയ്തത്. മദ്യപിച്ച് വാഹനമോടിച്ചയാളെ കേസിൽ നിന്ന് ഒഴിവാക്കാൻ 14,000 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് നടപടി.

വാഹനപരിശോധനയ്ക്കിടെ മെയ് 13-ന് രാത്രി 11.30-നാണ് കോട്ടയം അതിരുംപുഴ മാച്ചാത്തി വീട്ടിൽ അഖിൽ ജോണിനെ പയ്യാവൂർ പഴയ പൊലീസ് സ്റ്റേഷന് മുൻവശത്തു നിന്ന് പൊലീസ് പിടികൂടിയത്.
ബ്രെത്തലൈസർ പരിശോധനയിൽ അഖിൽ മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് ഫോൺനമ്പർ വാങ്ങി വിട്ടയച്ചു.

