Kerala

മലപ്പുറത്ത് കഞ്ചാവ് വേട്ട;2.1 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

മഞ്ചേരി: മലപ്പുറത്ത് എക്സൈസിന്‍റെ കഞ്ചാവ് വേട്ട. വാഹന പരിശോധനയ്ക്കിടെ 2.1 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി ലാൽ ആണ് എക്സൈസിന്‍റെ പിടിയിലായത്. മലപ്പുറം റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ വിപിൻദാസും സംഘവും ഐക്കരപ്പടി ഭാഗത്ത് നടത്തിയ പട്രോളിംഗിനിടയിലാണ് ഇയാളെ പിടികൂടിയത്.

അസി. എക്സൈസ് ഇൻസ്പെക്ടർ ഒ. അബ്ദുൽ നാസർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം. പ്രിയേഷ്, കൃഷ്ണൻ മരുതാടൻ എന്നിവരടങ്ങിയ സംഘമാണ് ലാലിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top