തിരുവനന്തപുരം: 10 കിലോ കഞ്ചാവുമായി പാറശ്ശാലയിൽ രണ്ട് പേർ പിടിയിൽ. കരമന സ്വദേശി സനോജ്, പള്ളിച്ചൽ സ്വദേശി വിഷ്ണു എന്നിവരെ ആണ് പാറശ്ശാല പൊലീസ് പിടികൂടിയത്.

ഇരുവരും കെഎസ്ആർടിസി ബസിൽ തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവരിക ആയിരുന്നു. പാറശ്ശാല പൊലീസിൻ്റെ നേതൃത്വത്തിലുള്ള വാഹന പരിശോധനയിൽ ആണ് കഞ്ചാവ് പിടികൂടിയത്.


