Kerala

അടിവാരം സെന്റ് മേരിസ്‌ സ്വാശ്രയസംഘത്തിന്റെ 2024-25 വർഷത്തെ വാർഷിക ആഘോഷം നടന്നു

പൂഞ്ഞാർ :അടിവാരം സെന്റ്  മേരിസ്‌ സ്വസ്രായസംഘത്തിന്റെ 2024-25 വർഷത്തെ വാർഷിക ആഘോഷം 2025 ജൂൺ 15 ന് ഉച്ചകഴിഞ്ഞു 2.30 ന് അടിവാരം സ്കൂൾ ഹാളിൽ വച്ചുനടന്നു ജിസ്സോയ് ഏർത്തേലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പാലാ രൂപത PSWS അസിസ്റ്റന്റ് ഡയറക്ടർ റവ. ഫാ. ജോസഫ് താഴത്തുവരിക്കയിൽ ഉദ്‌ഘാടനം  ചെയ്തു.

ഗ്രാമഅന്തരീക്ഷ പ്രതീകമായ ഒത്തൊരുമയും സഹവാർത്തിത്വവും ഈ നാടിന്റെ തന്നെ വികസനവും ആണ് സ്വസ്രായസംഘങ്ങളിലൂടെ നമുക്ക് ലഭിക്കുന്നത് എന്ന് ഉദ്‌ഘാടകൻ  ഓർമിപ്പിച്ചു. സാജു മുതിരെന്തിക്കൽ സ്വാഗതവും, സിനി ജെയ്‌സ് റിപ്പോർട്ടും,പഞ്ചായത്ത്‌ അംഗം  മേരി തോമസ്,PSWS സോണൽ കോഡിനേറ്റർ  സിബി കണിയമ്പടി,വൈസ് ഡയറക്ടർ റവ.സി.അമല SH എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.

കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും,വിദ്യാഭ്യാസത്തിൽ മികവ് കൈവരിച്ചവിദ്യാർത്ഥികളെ ആദരിക്കുകയും സമ്മാനദാനം നടത്തു കയുംചെയ്തു.സ്വസ്രായ സംഘത്തിന്റെ മുൻനിര പ്രവർത്തകരയായിരുന്നതും അകാലത്തിൽ നത്യതയിലായവരുമായ സെബാസ്റ്റ്യൻ PU പുത്തൻപുരക്കലിനും,
മുൻ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ അംഗം കൂടിയായിരുന്ന ശ്രീമതി മോൻസി സണ്ണി പള്ളിക്കുന്നലിനും ആദരാജ്ഞലികൾ അർപ്പിച്ചു.യോഗത്തിന് SS ട്രഷറർ ശ്രീമതി ഷൈനി ജോസ് വലിയപറമ്പിൽ നന്ദിയും അർപ്പിച്ചു.

വാർഷിക ആഘോഷം ദേശീയഗാനത്തോടും തുടർന്ന് നടത്തപ്പെട്ട സ്നേഹവിരുന്നോടെയും അവസാനിച്ചു.
2025-26 വർഷത്തെ പുതിയ ഭരവാഹികളെയും യോഗം തിരഞ്ഞെടുത്തു..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top