Kerala

കഞ്ചാവ് ലഹരിയിൽ അശ്രദ്ധമായി ഓടിച്ച കാറിടിച്ച് അപകടം; 5 ഗ്രാം കഞ്ചാവുമായി ദമ്പതികൾ കസ്റ്റഡിയിൽ

കോട്ടയം: ലഹരിയിൽ അശ്രദ്ധമായി കാർ ഓടിച്ച് അപകടമുണ്ടാക്കിയ ദമ്പതികൾ കസ്റ്റഡിയിൽ. കായംകുളം സ്വദേശി അരുൺ, ഭാര്യ ധനുഷ എന്നിവരാണ് ചിങ്ങവനം പൊലീസിന്റെ പിടിയിലായത്. ഇവരുടെ വാഹനത്തിൽ നിന്നും അഞ്ച് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പിടിയിലായ ഇവർ മുമ്പും കഞ്ചാവ് കേസുകളിൽ പ്രതികളായിരുന്നു.

എംസി റോഡിൽ കോട്ടയം മറിയപള്ളി മുതൽ ചിങ്ങവനം വരെയായിരുന്നു അപകടകരമായ രീതിയിൽ കാറോടിച്ചത്. നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ കാർ ക്രെയിൻ കുറുകെ നിർത്തിയാണ് പൊലീസ് പിടികൂടിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി ദമ്പതിമാരെ പിടികൂടിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

അതേസമയം, മറ്റൊരു കേസിൽ 6.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കോഴിക്കോട് വടകരയിൽ വെച്ച് യുവാവിന്റെ കയ്യിൽ നിന്നാണ് 6.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ബേപ്പൂർ സ്വദേശി കാഞ്ഞിരമുള്ളതിൽ ബവീഷിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top