കൊല്ലം: കടയ്ക്കലിൽ മദ്യലഹരിയിൽ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ ആയി.

കടയ്ക്കൽ തെറ്റിമുക്ക് സ്വദേശി ആയ അജയകൃഷ്ണൻ ആണ് സംഭവത്തിൽ പൊലീസിന്റെ പിടിയിൽ ആയത്. യാത്രക്കാരുടെ പരാതിയിൽ ആയിരുന്നു പരിശോധന നടത്തിയത്.

കല്ലറ – കടക്കൽ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് മദ്യപിച്ചു വാഹനം ഓടിച്ചതിന് പിടിയിലായത്. ‘ചിലമ്പ്’ എന്ന പേരിലുള്ള ബസിലെ ഡ്രൈവർ മദ്യപിച്ചാണ് വാഹനം ഓടിക്കുന്നത് എന്ന് സംശയം തോന്നിയ യാത്രക്കാർ കടയ്ക്കൽ പൊലീസിൽ വിവരമറിയിച്ചു. ബസ് കല്ലറയിൽ നിന്നും കടയ്ക്കലിൽ എത്തിയപ്പോൾ ബസ്റ്റാൻഡിന് സമീപത്ത് വച്ച് പൊലീസ് സംഘം പരിശോധന നടത്തി.

