കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ രണ്ടരവയസ്സുകാരന് നേരെ തെരുവ്നായ ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ ചെവി തെരുവുനായ കടിച്ചെടുത്തു.

പടനായർകുളങ്ങര വടക്ക് കുമരേത്ത് പടിഞ്ഞാറെ തറയിൽ സംഗീതയുടെയും ശ്യാംകുമാറിന്റെയും മകൻ ആദിനാഥിനെയാണ് തെരുവ് നായ ആക്രമിച്ചത്.

മുത്തച്ഛനൊപ്പം വീടിന് സമീപം കളിച്ചുകൊണ്ട് നിന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നെറ്റിക്കും കഴുത്തിലും മുറിവുകളുണ്ട്.

