Kerala

വിവാഹമോചന നടപടി തുടങ്ങിയാൽ ​ഗർഭം അലസിപ്പിക്കാം; നിർണായക ഉത്തരവുമായി ഹൈകോടതി

എറണാകുളം: ​ഗർഭിണിയായിരിക്കെ വിവാഹമോചന നടപടിയിലേക്ക് കടന്നാൽ ​ഗർഭം അലസിപ്പിക്കാൻ അവകാശമുണ്ടെന്ന് ഹൈ​കോ​ട​തി. ഇ​രു​പ​താ​ഴ്ച പി​ന്നി​ട്ട ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ ഭാ​ര്യ​ക്ക്​ അ​വ​കാശമുണ്ടെന്ന സുപ്രധാന വിധിയാണ് ഹൈ​കോ​ട​തി പുറപ്പെടുവിച്ചത്. 23കാ​രി സ​മ​ർ​പ്പി​ച്ച ഹർജി പരി​ഗണിച്ചാണ് ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന്‍റെ ഉ​ത്ത​ര​വ്.

ഗർഭിണിക്കോ, ഗ​ർ​ഭ​സ്ഥ​ശി​ശു​വി​നോ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ, അ​മ്മ​യു​ടെ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ, വി​വാ​ഹ​മോ​ച​നം, ഭർത്താവിന്‍റെ മ​ര​ണം തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് വി​വാ​ഹി​ത​യാ​യ സ്ത്രീ​ക്ക് ഇ​രു​പ​താ​ഴ്ച പി​ന്നി​ട്ട ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ മെ​ഡി​ക്ക​ൽ ടെ​ർ​മി​നേ​ഷ​ൻ ഓ​ഫ് പ്ര​ഗ്​​ന​ൻ​സി ആ​ക്ട് പ്ര​കാ​രം നി​ല​വി​ൽ അ​നു​മ​തി​യു​ള്ള​ത്.

23കാ​രിയായ പെൺകുട്ടി ഭ​ർ​ത്താ​വു​മാ​യി വി​വാ​ഹ​മോ​ച​ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ന്നും 20 ആ​ഴ്ച പി​ന്നി​ട്ട ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും ആവശ്യപ്പെട്ട് കൊണ്ട് ഹർജി നൽകിയിരുന്നു. ഇത് ശരിവെച്ചായിരുന്നു ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന്‍റെ ഉ​ത്ത​ര​വ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top