കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത മഴ ദുബായില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വെള്ളക്കെട്ടുകൾ പലയിടത്തു നിന്നും പൂർണമായും ഇപ്പോഴും മാറിയിട്ടില്ല. കനത്ത വെള്ളക്കെട്ടിൽ വലഞ്ഞിരിക്കുകയാണ് ദുബായിലെത്തിയ മലയാള സിനിമാപ്രവർത്തകരും. സംവിധായകൻ ബ്ലെസി, ഗോകുൽ, ഉണ്ണി മുകുന്ദൻ, എന്നിവരെല്ലാം മണിക്കൂറുകളോളമാണ് ദുബായ് വിമാനത്താവളത്തിൽ പുറത്തിറങ്ങാനാവാതെ കുടുങ്ങിയത്.


