Kerala

നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്താരം അന്തിമഘട്ടത്തിൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷി വിസ്താരം അന്തിമഘട്ടത്തിൽ. അന്വേഷണ സംഘത്തലവന്റെ വിസ്താരം ഇന്ന് തുടങ്ങും. ഡിവൈഎസ്പി ബൈജു പൗലോസിനെയാണ് വിസ്തരിക്കുക. കേസിലെ അവസാന സാക്ഷിയായാണ് ബൈജു പൗലോസിനെ വിസ്തരിക്കുന്നത്.

2021ൽ ബൈജു പൗലോസിനെ വിസതരിക്കാനിരിക്കെയാണ് ബാലചന്ദ്രകുമാർ റിപ്പോർട്ടർ ടിവിയിലൂടെ വെളിപ്പെടുത്തൽ നടത്തിയത്. പിന്നാലെ നിർണായക തെളിവുകളും  പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണമുണ്ടായത്. ഈ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് വിസ്താരം.

കേസിൽ ഇതുവരെ വിസ്തരിച്ചത് 260 പേരെയാണ്. കൂടുതൽ ദിവസം വിസ്തരിച്ചത് ബാലചന്ദ്രകുമാറിനെയും. 40 ദിവസമാണ് ബാലചന്ദ്രകുമാറിനെ വിസ്തരിച്ചത്. ഇതിൽ 37 ദിവസവും വിസ്തരിച്ചത് പ്രതിഭാഗമാണ്. മാർച്ച് 31നകം വിചാരണ പൂർത്തിയാക്കാനാണ് സുപ്രീംകോടതിയുടെ നിർദേശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top