India

പരിഷ്‌കാരത്തിന് ഒരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍; വരുന്നത് പുതിയ മാറ്റങ്ങള്‍

ഡൽഹി: വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പുതിയ പരിഷ്‌കാരത്തിന് ഒരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന്റെ ഭാഗമായി 18 മാറ്റങ്ങളാണ് പുതിയതായി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാ​ഗമായി ഒരു പോളിംഗ് സ്റ്റേഷനിൽ പരമാവധി വോട്ടർമാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തി. കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ കൂടുതൽ പോളിംഗ് ബൂത്തുകൾ സ്ഥാപിക്കും. ഇലക്ടറൽ റോൾ അപ്ഡേറ്റിനായി ആർജിഐ ഡാറ്റാബേസില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന മരണ രജിസ്ട്രേഷന്റെ ഡാറ്റ പരിശോധനകൾക്കുശേഷം അപ്ഡേറ്റ് ചെയ്യാനും തീരുമാനമായി.

വോട്ടർ വിവര സ്ലിപ്പുകൾ കൂടുതൽ വോട്ടർ സൗഹൃദമാക്കുന്നതിന്റെ ഭാ​ഗമായി വോട്ടറുടെ സീരിയൽ നമ്പറും പാർട്ട് നമ്പറും കൂടുതൽ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കും

 

അതേ സമയം സിഇഒ / ഡിഇഒ / ഇആർഒ തലത്തിൽ ഇന്ത്യ മുഴുവൻ 4,719 സർവ്വകക്ഷി യോഗങ്ങളാണ് നടത്തിയത്. 28,000 രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളും സർവ്വകക്ഷി യോ​ഗത്തിൽ പങ്കെടുത്തത്. എഎപി ,ബിജെപി, ബിഎസ്പി, സിപിഐഎം, എൻപിപി തുടങ്ങിയ ദേശീയ സംസ്ഥാന രാഷ്ട്രീയ പാർട്ടികളുടെ തലവന്മാരുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്ചകൾ നടത്തി. ബീഹാർ, തമിഴ്നാട് ,പുതുച്ചേരി എന്നിവിടങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജൻറ് മാർക്കുള്ള ശേഷി വികസന പരിപാടികളും തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘടിപ്പിച്ചു.

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്ന എല്ലാവർക്കും എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന തരത്തിൽ പുതിയ സംയോജിത ഡാഷ്ബോർഡ്- ECINET ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഡ്യൂപ്ലിക്കേറ്റ് ഇപിഐസി നമ്പർ പ്രശ്നം പരിഹരിക്കുകയും ഏകീകൃത ഇപിഐസി നമ്പറുകൾക്കായി പുതിയ സംവിധാനവും കൊണ്ടുവന്നിട്ടുണ്ട്. അതേ സമയം വോട്ടർപട്ടിക തയ്യാറാക്കുന്നതിനും തിരഞ്ഞെടുപ്പ് നടത്തുന്നതിലും 28 അം​ഗങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. വോട്ടർമാർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ രാഷ്ട്രീയപാർട്ടികൾ സ്ഥാനാർത്ഥികൾ തുടങ്ങിയവരാണ് അം​ഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top