ഗാന്ധിനഗർ: 23 കാരിയായ മോഡലിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം ഗുജറാത്തിലെ അത്‌വ സ്വദേശിയായ അഞ്ജലി വർമോറയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല.

യുവതി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ മരണകാരണത്തില്‍ വ്യക്തയില്ല. അഞ്ജലി വികാരനിർഭരമായ കുറിപ്പുകള്‍ സമൂഹമാദ്ധ്യങ്ങളില്‍ അടുത്തിടെ പങ്കുവച്ചിരുന്നു. പ്രണയബന്ധം തകർന്നതിന്റെ സൂചന നല്‍കുന്നതായിരുന്നു ഇവയെന്ന് പൊലീസ് പറയുന്നു. ‘ഞാൻ നിനക്കൊന്നും ആയിരുന്നില്ലെന്ന് എനിക്ക് മനസിലായി’ എന്ന കുറിപ്പോടെയുള്ള റീല്‍ മരിക്കുന്നതിന് തലേദിവസം യുവതി ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു.

37,000ല്‍ അധികം ഫോളോവേഴ്‌സാണ് അഞ്ജലിക്ക് ഇൻസ്റ്റാഗ്രാമിലുള്ളത്. യുവ മോഡലിന്റെ ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിക്കുകയാണ്. ബന്ധുക്കളില്‍ നിന്നടക്കം മൊഴിയെടുത്തു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.

