തിരുവനന്തപുരം: വേതന വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ പ്രചാരണത്തിനെത്തും.

ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നതിന് പകരം ആശ സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരിക്കും പ്രചാരണം. ഈ മാസം 12 നാണ് ആശമാര്‍ നിലമ്പൂരില്‍ പ്രചാരം നടത്തുക. വീട് കയറിയാകും പ്രചാരണം.

ആശ സമരത്തിന്റെ ഭാഗമായി നടക്കുന്ന ‘രാപകല്‍ സമരയാത്ര’ പത്തനംതിട്ട ജില്ലയിലെത്തിയിരിക്കുകയാണ്. ഇതിനിടെയാണ് ആശമാര്‍ നിലമ്പൂരിലെത്തുന്നത്. മെയ് അഞ്ചിന് ആരംഭിച്ച സമരയാത്ര ജൂണ്‍ 17 നാണ് തിരുവനന്തപുരത്താണ് സമാപിക്കുക.

