ആന്ധ്രാപ്രദേശിലെ മംഗളഗിരിയിൽ ടെലിവിഷന്റെ ശബ്ദം കുറയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. മംഗളഗിരിയിലെ ടിഡ്കോ ഹൗസിംഗ് കോളനിയിൽ താമസിക്കുന്ന 27-കാരനായ എസി മെക്കാനിക് ഷെയ്ഖ് അഹമ്മദാണ് ഭാര്യയുടെ കുത്തേറ്റ് മരിച്ചത്.

ടിവി കണ്ടുകൊണ്ടിരുന്ന ഭാര്യയോട് ശബ്ദം കുറയ്ക്കാൻ അഹമ്മദ് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും, പ്രകോപിതയായ ഭാര്യ അഹമ്മദിനെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു എന്നാണ് പോലീസ് റിപ്പോർട്ട് ചെയ്യുന്നത്.