എറണാകുളം തൃപ്പൂണിത്തുറയില്‍ പത്താം ക്ലാസുകാരന് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം. ചിന്മയ സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെയാണ് പ്ലസ്ടു വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. മര്‍ദനമേറ്റ വിദ്യാര്‍ഥിയുടെ മൂക്കിന്റെ പാലം തകരുകയും പല്ലിളകുകയും ചെയ്തു. അഞ്ചു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ മൂന്നിനാണ് സംഭവം. തൃപ്പൂണിത്തുറ ചിന്മയ സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.സ്‌ക്കൂളിലെ ഒന്നാം നിലയിലെ ശുചിമുറിയില്‍വെച്ചായിരുന്നു ആക്രമണം. മര്‍ദനത്തില്‍ വിദ്യാര്‍ഥിയുടെ മൂക്കിന്റെ പാലം തകര്‍ന്നു.
മുന്‍നിരയിലെ പല്ലിന്റെ അഗ്രഭാഗം പൊട്ടുകയും രണ്ട് പല്ലുകള്‍ക്ക് ഇളക്കം സംഭവിക്കുകയും ചെയ്തതായി പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.

