തിരുവനന്തപുരം: തലസ്ഥാനത്ത് സ്കൂൾ ബസ്സിനുള്ളിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ പ്ലസ് വൺ വിദ്യാർഥിയെ ഇന്ന് ജുവനൈൽ കോടതിയിൽ ഹാജരാക്കും.

16 കാരനെ പൂജപ്പുര ജുവനൈൽ ഹോമിലേക്ക് മാറ്റാനാണ് സാധ്യത. വട്ടിയൂർക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത കുട്ടിയെ ഇന്നലെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഒൻപതാം ക്ലാസുകാരനെ കുത്തുകയായിരുന്നുവെന്ന് വിദ്യാർത്ഥിയുടെ മൊഴി.

ഇന്നലെ വൈകിട്ടാണ് പ്രമുഖ സ്കൂളിലെ ബസ്സിനുള്ളിൽ വിദ്യാർഥിക്ക് കുത്തേറ്റത്. കുട്ടികൾ തമ്മിലുണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബയോളജി പ്രാക്ടിക്കൽ ലാബിനായി കരുതിയിരുന്ന കത്തികൊണ്ട് പ്ലസ് വൺ വിദ്യാർഥി ഒൻപതാം ക്ലാസുകാരന്റെ കഴുത്തിലും കവിളിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആദ്യം പേരൂർക്കട ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും ചികിത്സ തേടിയ ഒൻപതാം ക്ലാസുകാരന്റെ പരിക്ക് ഗുരുതരമല്ല

