നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് സന്യാസ വേഷത്തിലുള്ള ഒരു ചിത്രം അഖില സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു.

അഖില എന്തുകൊണ്ട് ഇത്തരമൊരു ചിത്രം പങ്കുവച്ചു എന്ന സോഷ്യൽ മീഡിയയുടെ അന്വേഷണം ഇപ്പോൾ എത്തിനിൽക്കുന്നത് അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ്.

ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും എൻ്റെ ശിഷ്യയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തി എന്നാണ് അഭിനവ ബാലാനന്ദഭൈരവ കുറിച്ചത്.

