മംഗളൂരു: മംഗളൂരുവിൽ യുവാവിനെ വെട്ടിക്കൊന്നു. കൊളത്തമജലു സ്വദേശി ഇംതിയാസാണ് കൊല്ലപ്പെട്ടത്. ബണ്ട്വാൾ കുരിയാലയ്ക്ക് സമീപമുള്ള ഇരകൊടിയിലാണ് സംഭവം.

പിക്ക് അപ്പ് വാഹനത്തിൽ നിന്ന് മണൽ ഇറക്കുന്നതിനിടയിൽരണ്ടു പേർ വാളുമായെത്തി ഇംതിയാസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇംതിയാസിനൊപ്പം ഉണ്ടായിരുന്ന ഡ്രൈവർ റഹ്മാനും പരിക്കേറ്റു. ഇയാൾ ചികിത്സയിൽ തുടരുകയാണ്. അക്രമികളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

സംഭവത്തിൽ മംഗളൂരു പൊലീസ് അന്വേഷണം ആരംഭിച്ചു. ദക്ഷിണ കന്നട ജില്ലയിൽ ക്രമസമാധാന പ്രശ്നമുണ്ടാക്കാനുള്ള ശ്രമം വെച്ച് പൊറുപ്പിക്കില്ലെന്നു മന്ത്രി ദിനേശ് ഗുണ്ടു റാവു പ്രതികരിച്ചു.

