ബെംഗളൂരു: കര്‍ണാടക മൈസൂരില്‍ കാമുകനൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ ഭാര്യയും മൂന്ന് വാടകഗുണ്ടകളും അറസ്റ്റില്‍. ചിക്കമംഗളൂരു താലൂക്കിലെ എന്‍ആര്‍ പുര താലൂക്കിലെ കരഗുണ്ടയിലെ സുദര്‍ശനാണ് (35) കൊല്ലപ്പെട്ടത്.

ഭാര്യ കമലയാണ് മൂന്ന് പേര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സുദര്‍ശനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മറ്റൊരു യുവാവുമായി പ്രണയത്തിലായ കമല ഇയാളോടൊപ്പം ജീവിക്കുന്നതിനായി പത്ത് വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹം കഴിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നു.

ഇതിനായി ഭര്‍ത്താവ് സുദര്‍ശന് കമല മദ്യത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കുകയായിരുന്നു.

