പത്തനംതിട്ട: സിപിഐഎം നാട്ടില്‍ അക്രമം അഴിച്ചുവിടുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.

സിപിഐഎം അക്രമം അഴിച്ചുവിടുന്ന വാര്‍ത്തകളും കാഴ്ചകളുമാണ് കാണുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കണ്ണൂരില്‍ അക്രമം അഴിച്ച് വിടുന്നതിന് നേതൃത്വം നല്‍കുന്നത് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണെന്ന് അദ്ദേഹം ആരോപിച്ചു.

പിണറായി വിജയന്‍ എന്ന ആഭ്യന്തര മന്ത്രി തികഞ്ഞ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

