പത്തനംതിട്ട: വിവാദങ്ങള്‍ക്കിടെ കെ യു ജനീഷ് കുമാര്‍ എംഎല്‍എക്ക് പിന്തുണയുമായി സിപിഐഎം പെരുന്നാട് ഏരിയാ സെക്രട്ടറി എം എസ് രാജേന്ദ്രന്‍.

മുഖ്യമന്ത്രി പിണറായി വിജയന് ഇല്ലാത്ത കാട്ടുപന്നി സ്‌നേഹം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടെന്ന് സിപിഐഎം പത്തനംതിട്ട പെരുനാട് ഏരിയ കമ്മിറ്റി സെക്രട്ടറി എം എസ് രാജേന്ദ്രന്‍ പറഞ്ഞു.

കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ ഇനിയും ഫോറസ്റ്റ് ഓഫീസില്‍ പോകും. കാക്കിയില്ലെങ്കില്‍ ഡിവൈഎഫ്‌ഐക്കാര്‍ വിചാരിച്ചാല്‍ തൂത്തുവാരിയിട്ട് അടിക്കാന്‍ പറ്റുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരേ നാട്ടിലുള്ളുവെന്നും എം എസ് രാജേന്ദ്രന്‍ പറഞ്ഞു. കോന്നി ഡിഎഫ് ഒ ഓഫീസിലേക്ക് സിപിഐഎം നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു എം എസ് രാജേന്ദ്രന്‍

