സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ നടത്തിയ പരസ്യ പ്രതികരണം തെറ്റായിപ്പോയെന്ന് എ പത്മകുമാർ. ഒരു ആശയത്തിന്റെ പിന്നാലെയാണ് താൻ നിൽക്കുന്നത്. മന്ത്രി വീണാ ജോർജിനെതിരായ പരാമർശം വ്യക്തിപരമല്ല. കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഇത്തരം പ്രശ്‌നങ്ങൾ വന്നപ്പോൾ അതിൽ പ്രതികരണം നടത്തിയതാണ്.

പാർട്ടിക്കാരനെന്ന നിലയിൽ പരസ്യ പ്രതികരണം പാടില്ലായിരുന്നുവെന്നും മറ്റൊരാളാണ് ഇത്തരത്തിൽ സംസാരിച്ചതെങ്കിൽ അയാൾക്കെതിരെ കർശനമായ നടപടി എടുക്കണമെന്ന് താൻ ആവശ്യപ്പെടുമായിരുന്നുവെന്നും എ പത്മകുമാർ പറഞ്ഞു.

