പാലാ :മലമ്പ്രദേശമായ മൂന്നിലവിന് കൂനിന്മേൽ കുരു എന്നത് പോലെ കടപുഴ പാലത്തിന്റെ അവസാന സലാബും തെന്നി ആറ്റിൽ പതിച്ചു.ഇതോടെ ജനങ്ങൾക്ക് മൂന്നിലവ് ടൗണിൽ എത്തണമെങ്കിൽ 20 കിലോ മീറ്റർ ചുറ്റി സഞ്ചരിക്കണം . 2021-ല്‍ ശക്തമായ മഴയില്‍ ആണ് പാലവും തകർന്നത് .ഇതിൽ ഒരു സ്ലാബിൽ കൂടി സഞ്ചരിച്ചിരുന്നെങ്കിലും അതും ഇന്നു തകർന്നു .ഇന്ന് രാവിലെ ഒരു ക്രെയിൻ പോയപ്പോഴാണ് അവസാന സ്ലാബും നിലം പൊത്തിയത്.

കനത്ത പ്രളയത്തില്‍ പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകുകയും സ്ലാബ് തെന്നിമാറി അപകടകമായ അവസ്ഥയിലുമായിരുന്നു. സ്ലാബിന്റെ ചെറിയൊരു ഭാഗം മാത്രമാണ് തൂണില്‍ ഉണ്ടായിരുന്നത്.കൂടുതല്‍ ദൂരം സഞ്ചരിക്കുന്നതൊഴിവാക്കാന്‍ ഇതിന് മുകളിലൂടെ കാറുകളടക്കം കടന്നുപോകുന്നത് പതിവായിരുന്നു. സ്ലാബ് താഴെ പതിച്ചതോടെ ഇനി ആറ്റിലിറങ്ങി കടക്കേണ്ട ദുരവസ്ഥയാണ് സംജാതമായിരിക്കുന്നത്.
മൂന്നിലവ് പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, ഏഴ് വാര്‍ഡുകളിലെ ജനങ്ങള്‍ പൂര്‍ണമായി ആശ്രയിച്ചിരുന്ന കടപുഴ പാലമാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. പാലത്തിനപ്പുറത്ത് താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ അടക്കം വലിയൊരു ജനസമൂഹം 20 കിലോമീറ്റര്‍ ചുറ്റി വേണംമൂന്നിലവ് ടൗണിലെത്താന്‍. വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് നാടിൻറെ വികസനത്തിന്റെ ആണിക്കല്ലായിരുന്നു .
മാണി സി കാപ്പൻ ഏതാനും മാസം മുമ്പ് സോയിൽ ടെസ്റ്റിനായി നിർമ്മാണ ജോലികൾ തുടങ്ങിയെങ്കിലും ഇല്ലാതാവുകയായിരുന്നു .ഇടതു വലത് മുന്നണി തർക്കത്തിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യമാണ് ഇപ്പോൾ ഹനിച്ചിരിക്കുന്നത്.

