തിരുവനന്തപുരം: വിവാദങ്ങൾക്കിടെ സിപിഐഎമ്മിന്റെ നിർണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തിരെഞ്ഞെടുപ്പ് അവലോകനമാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഇ പി ജയരാജൻ – പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയും യോഗം ചർച്ച ചെയ്‌തേക്കും. ജയരാജനെതിരെ നടപടി വേണമെന്നും നടപടി വൈകിപ്പിച്ച് വിവാദചർച്ചകൾ ഒഴിവാക്കണമെന്നും പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായമുണ്ട്. യോഹത്തിൽ പങ്കെടുക്കാൻ ഇ പി ജയരാജൻ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തെത്തി.


