India

2021 ൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 20 ലക്ഷം കൊവിഡ് മരണം; പട്ടികയിൽ ഗുജറാത്ത് മുന്നിൽ, കേരളം പിന്നിൽ

ന്യൂഡല്‍ഹി: റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 20 ലക്ഷം പേര്‍ 2021 ല്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് സമ്മതിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. മരണം ഒളിപ്പിച്ചുവെച്ച സംസ്ഥാനങ്ങളുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. ഗുജറാത്താണ് പട്ടികയില്‍ ഒന്നാമത്. ഇത് സംബന്ധിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജോണ്‍ ബ്രിട്ടാസ് എംപിയും ഫേസ്ബുക്കിലൂടെ വിവരം പങ്കുവെച്ചു.

സിവില്‍ രജിസ്‌ട്രേഷന്‍ സംവിധാനങ്ങളിലൂടെ ഉള്‍പ്പെടെ ലഭിച്ച വിവരങ്ങള്‍ അപഗ്രഥിച്ചുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. 2021 ല്‍ കൊവിഡ് ബാധിച്ച് രാജ്യത്ത് മൂന്ന് ലക്ഷത്തിലധികം പേര്‍ മരിച്ചു എന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ 2021 ല്‍ മാത്രം 20 ലക്ഷം പേര്‍ മരിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കിയത്. കൊവിഡ് മരണം കുറച്ചുകാണിച്ച 22 സംസ്ഥാനങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഗുജറാത്ത് ഒന്നാം സ്ഥാനത്തും കേരളം 22-ാം സ്ഥാനത്തുമാണ്. ഗുജറാത്തില്‍ 2021 ല്‍ കൊവിഡ് ബാധിച്ച് 5,809 പേര്‍ മരിച്ചതായായിരുന്നു സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മരിച്ചത് 1,95,406 പേര്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top