ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്ക തുടരുന്നു. നിലവിൽ ആറായിരത്തിന് മുകളിൽ ആണ് കോവിഡ് കേസുകൾ.

രാജ്യത്ത് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിൽ ആണ്. രണ്ടായിരത്തിനടുത്ത് ആക്ടിവ് കേസുകൾ ആണ് കേരളത്തിൽ മാത്രം ഉള്ളത്.

അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ടെസ്റ്റിങ്ങും ജാഗ്രത നടപടികളും ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

