രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു. 4866 പേര്‍ കൊവിഡ് ബാധിതരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഏഴ് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 114 ആക്ടിംഗ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 1487 ആയി.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. നിലവില്‍ 4866 പേര്‍ കോവിഡ് ബാധിതരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 3955 പേര്‍ രോഗമുക്തിയും നേടി. 24 മണിക്കൂറിനുളളില്‍ 7 മരണം കൂടി സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയില്‍ മൂന്നു പേരും ദില്ലി, കര്‍ണാടക സംസ്ഥാനങ്ങളില്‍ രണ്ട് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഈ തരംഗത്തില്‍ കൊവിഡ് മരണം 51 ആയി ഉയര്‍ന്നു.

