Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരുന്നുണ്ടെന്ന് തോന്നിയാല്‍ തിരുത്താനുള്ള ഉത്തരവാദിത്വം നേതൃത്വത്തിന്: ഹൈബി

കൊച്ചി: കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കെതിരെ ഹൈബി ഈഡന്‍ എം പി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഗ്രൂപ്പിസം ശക്തമെന്ന തോന്നല്‍ ജനങ്ങള്‍ക്ക് ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് മാറ്റാനുള്ള ഉത്തരവാദിത്വം നേതാക്കള്‍ക്ക് തന്നെയെന്ന് ഹൈബി ഈഡന്‍ എം പി പറഞ്ഞു. കേരളത്തില്‍ സംഘടനാ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യം ഉണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എറണാകുളം സീറ്റ് കോണ്‍ഗ്രസിന് ഉറപ്പാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

‘നാലും അഞ്ചും ഗ്രൂപ്പ് വന്നതോടെ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ അപ്രസക്തമായി. ഗ്രൂപ്പ് തിരിഞ്ഞ് നേതാക്കള്‍ പോരാടുകയാണെന്ന് കരുതുന്നുണ്ടെങ്കില്‍ അത് തിരുത്താനുള്ള ഉത്തരവാദിത്വം നേതൃത്വത്തിനുണ്ട്.’ എംപി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top