കോഴിക്കോട്: കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ ഓഫീസ് തീവച്ച് നശിപ്പിച്ചു. കോളേജ് യൂണിയൻ കെ.എസ്.യു പിടിച്ചെടുത്തതിന് ശേഷം നവീകരിച്ച ഓഫീസാണ് അക്രമികൾ അഗ്നിക്കിരയാക്കിയത്. ക്രിസ്മസ് അവധി കഴിഞ്ഞ് ഇന്നലെ കോളേജ് തുറന്നപ്പോഴാണ് യൂണിയൻ ഓഫീസ് തീവച്ച് നശിപ്പിച്ചത് യൂണിയൻ ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെട്ടത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
സംഭവത്തിന് പിന്നിൽ സാമൂഹ്യവിരുദ്ധരാണെന്നും കെ.എസ്.യു പ്രവർത്തകർ ആരോപിച്ചു. കെ.എസ്. യു നേതാക്കൾ കസബ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിഷേധ സൂചകമായി ഇന്നു രാവിലെ 9 മുതൽ കെ.എസ്.യു യൂണിയൻ ഭാരവാഹികൾ ഏകദിനം ഉപവാസം നടത്തും.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)