കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറില്‍ കെഎസ്ഐഡിസിക്കെതിരെ അന്വേഷണം തുടരാമെന്ന് എസ്എഫ്ഐഒയോട് ഹൈക്കോടതി. ഒന്നും മറച്ചുവയ്ക്കാന്‍ ശ്രമിക്കരുതെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി നിർദേശിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ദ്ദേശിച്ച ഹൈക്കോടതി അന്വേഷണവുമായി സഹകരിക്കുമ്പോഴാണ് വിശ്വാസ്യത കൂടുന്നതെന്നും പരാമര്‍ശിച്ചു.
അന്വേഷണം വിശ്വാസ്യതയെ ബാധിക്കുമെന്ന് കെഎസ്ഐഡിസി ആവര്‍ത്തിച്ചു. എക്‌സാലോജിക്കുമായി കരാറില്‍ ഏര്‍പ്പെട്ട സിഎംആര്‍എല്ലിന്റെ തീരുമാനത്തില്‍ പങ്കില്ലെന്നും കെഎസ്‌ഐഡിസി ഹൈക്കോടതിയെ അറിയിച്ചു. എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കെഎസ്‌ഐഡിസിയുടെ വിശദീകരണം. സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറില്‍ എസ്എഫ്‌ഐഒ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ്ജും അന്വേഷണത്തിനെതിരെ കെഎസ്‌ഐഡിസിയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഏപ്രില്‍ അഞ്ചിന് വീണ്ടും പരിഗണിക്കും.