India

സർക്കാർ നിർദേശങ്ങൾ ലംഘിച്ചു; ഭാരത് ജോഡോ ന്യായ് യാത്രയ്ക്കെതിരെ അസമിൽ കേസ്

ഗുവാഹത്തി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കെതിരെ അസമിൽ കേസ്. സർക്കാർ നിർദേശങ്ങൾ ലംഘിച്ച് യാത്ര നടത്തിയതിന്ന് കാണിച്ചാണ് നടപടി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ചുമതലക്കാരൻ കെ ബി ബൈജുവിന് എതിരെയാണ് കേസ്. ജോർഹട്ട് സദർ പൊലീസാണ് കേസ് എടുത്തത്.

സർക്കാർ നിർദേശങ്ങൾ ലംഘിച്ച് യാത്ര നടത്തി. അപ്രതീക്ഷിതമായി ഉണ്ടായ തിക്കിലും തിരക്കിലും ആളുകൾക്ക് പരുക്കേറ്റു. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. റോഡ് സുരക്ഷ നിയമങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങളും യാത്ര അവഗണിക്കുന്നു തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറിൽ പറയുന്നത്.

യാത്രയെ തടസപ്പെടുത്താനാണ് സർക്കാർ ശ്രമമെന്നും അനാവശ്യ തടസ്സങ്ങൾ സൃഷ്ടിക്കാനുള്ള തന്ത്രമാണ് എഫ്‌ഐആർ എന്നും പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ പറഞ്ഞു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കോൺ​ഗ്രസ് യാത്രയുടെ വിജയത്തെ ഭയപ്പെടുന്നു എന്നും കോൺഗ്രസ് ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top