മുൻ അമേരിക്കൻ പ്രസിഡന്‍റും ഡെമോക്രറ്റിക് പാർട്ടിയുടെ മുതിർന്ന നേതാവുമായ ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് രോഗവിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

വിവരങ്ങൾ പ്രകാരം രോഗം വളരെ കൂടിയ നിലയിൽ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങളെ തുടർന്നാണ് ബൈഡൻ ചികിത്സ തേടിയത്. തുടർന്നാണ് ക്യാൻസറാണെന്ന് കണ്ടെത്തിയത്.

പ്രോസ്റ്റേറ്റ് കാൻസറിന് ആറ് മുതൽ പത്ത് വരെ ഗ്ലീസൺ സ്കോർ കണക്കാക്കപ്പെടുന്നത്. 10 ൽ 9 എന്ന ഗ്ലീസൺ സ്കോറാണ് ബൈഡനുളളത്. കാൻസർ ഹോർമോൺ സെൻസിറ്റീവ് ആയി കാണപ്പെടുന്നുണ്ടെന്നും അതിനാൽ ഫലപ്രദമായി നിയന്ത്രിക്കാൻ ആകുമെന്നുമാണ് അദ്ദേഹത്തിന്റെ ഓഫീസ് പറയുന്നത്.

