കോഴിക്കോട്: കോഴിക്കോട് അച്ഛന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു. പാലാഴി മേത്തല്‍ സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. 31 വയസ്സായിരുന്നു.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
പിതാവ് രാജേന്ദ്രനാണ് രഞ്ജിത്തിനെ ആക്രമിച്ചത്. ഡിസംബര്‍ 24 നായിരുന്നു സംഭവം. മദ്യപാനത്തെത്തുടര്‍ന്നുള്ള വാക്കേറ്റത്തെത്തുടര്‍ന്ന് രാജേന്ദ്രന്‍ കല്ലു കൊണ്ട് മകന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത രാജേന്ദ്രന്‍ റിമാന്‍ഡിലാണ്.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)