ഉന്നാവോ: ഉത്തർപ്രദേശിൽ അമിതവേഗതയിൽ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. 20ലധികം പേർക്ക് പരിക്കേറ്റു. അപകടത്തിന് ശേഷം ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്.


