കോട്ടയം: മത വിദ്വേഷ പരാമരർശത്തിൽ പി സി ജോർജിനെ കസ്റ്റഡിയിൽ വിട്ടു. ഇരിങ്ങാലക്കുല മജിസ്ട്രേറ്റ് കോടതിയാണ് പി സി ജോർജിനെ കസ്റ്റഡിയിൽ വിട്ടത്. വൈകുന്നേരം ആറ് മണിവരെയാണ് പൊലീസിന് വാശദമായി ചോദ്യം ചെയ്യാനായി പി സി ജോർജിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

പി സി ജോർജിനെ കസ്റ്റഡയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തിയിരുന്നു. ഈ നീക്കം മറികടന്നായിരുന്നു പി സി ജോർജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയത്.

