പാലക്കാട്: സിപിഐഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയത്തില്‍ സിപിഐക്ക് വിമര്‍ശനമുണ്ടെങ്കില്‍ ഭേദഗതി കൊടുക്കട്ടെയെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്‍.

വിയോജിപ്പ് ഉണ്ടെങ്കില്‍ ആര്‍ക്കും ഭേദഗതി കൊടുക്കാമെന്നും എ കെ ബാലന്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരാണെന്ന് പറഞ്ഞിട്ടില്ലെന്നും വളര്‍ന്ന് വരുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള പ്രവണതകള്‍ ആണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ചൂണ്ടിക്കാണിച്ചതെന്നും എ കെ ബാലന്‍ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു

