കൊച്ചി കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി. രാവിലെ 10 മണിയോടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി എത്തിയത്.

കേന്ദ്രീയ ഭവനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന പെട്രോളിയം എക്സ്പ്ലോസീവ്സ് വിഭാഗം മേധാവിയുടെ മെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്.

പോലീസും ബോംബ് സ്ക്വാഡും പരിശോധനയ്ക്കായി സ്ഥലത്തെത്തി.

