കർണാടകയിൽ ബിജെപി നേതാവ് ജനങ്ങൾക്ക് ജലവിതരത്തിനായി സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്കിൽ ചാടി ജീവനൊടുക്കി.

പുത്തൂർ സിറ്റി മുനിസിപ്പൽ കൗൺസിലർ രമേശ് റായ് നെല്ലിക്കാട്ടെ (55) ആണ് പനേമംഗലൂരിലെ നേത്രാവതി നദിയുടെ തീരത്തിനടുത്തുള്ള കുടിവെള്ള ടാങ്കിൽ ചാടി ആത്മഹത്യ ചെയ്തത്.

ബൈക്കിൽ പഴയ പാണമംഗലൂർ പാലത്തിനടിയിൽ എത്തിയ രമേശ് റായ് ഷർട്ടും പഴ്‌സും ചെരുപ്പും മൊബൈൽ ഫോണുമടക്കം അവിടെ ഊരിവച്ച ശേഷമാണ് ജീവനൊടുക്കിയത്. പാലത്തിന് സമീപം ബൈക്കും ചെരുപ്പും ഷര്‍ട്ടുമെല്ലാം കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

