India

മുന്‍ വ്യോമസേന മേധാവി ആര്‍കെഎസ് ബദൗരിയ ബിജെപിയില്‍

ന്യൂഡല്‍ഹി: മുന്‍ വ്യോമസേന മേധാവി ആര്‍കെഎസ് ബദൗരിയ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ബദൗരിയയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിയാണ്.

40 വര്‍ഷത്തോളം വ്യോമസേനയില്‍ സേവനം അനുഷ്ഠിച്ച ബദൗരിയ, 2021 ലാണ് സേനയില്‍ നിന്നും വിരമിച്ചത്. സ്വാശ്രയത്വം വര്‍ദ്ധിപ്പിക്കുന്നതിനും സായുധ സേനയെ ആധുനികവല്‍ക്കരിക്കുന്നതിനും നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ബദൗരിയ പ്രശംസിച്ചു.

തന്റെ കഴിഞ്ഞ എട്ട് മുതല്‍ 10 വര്‍ഷത്തെ സേവനത്തെ ‘സുവര്‍ണ്ണ കാലഘട്ടം’ എന്നാണ് ബദൗരിയ വിശേഷിപ്പിച്ചത്. ദേശീയ സുരക്ഷയ്ക്കായുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികളെ പ്രശംസിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top