Kerala

പ്രചാരണം തുടങ്ങിയിട്ടും കൊല്ലത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ബിജെപി

കൊല്ലം: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടും കൊല്ലത്ത് എൻഡിഎ സ്ഥാനാർത്ഥിക്കായി പ്രവർത്തകരുടെ കാത്തിരിപ്പ് നീളുന്നു . ഇടതു – വലതു മുന്നണികളുടെ പ്രചരണം ഒന്നാംഘട്ടം പൂർത്തിയായി. ബിജെപിയിൽ നിന്ന് പലരുടെ പേരുകൾ പരിഗണനയിൽ വന്നെങ്കിലും ആരെയും സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ല.

കൊല്ലം പാർലമെന്റ് സ്ഥാനാർത്ഥിയായി ബിജെപിയുടെ കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ, പി. ടി. ഉഷ, സന്ദീപ് വചസ്പതി, വി. ടി. രമ, നടൻ കൃഷ്ണകുമാർ, ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ്‌ ബി ബി ഗോപകുമാർ എന്നിവരുടെ പേരുകൾ പരിഗണിച്ചെങ്കിലും ആരെയും ഉറപ്പിച്ചില്ല. ശോഭാ സുരേന്ദ്രൻ ആലപ്പുഴ സ്ഥാനാർഥി ആയി. കുമ്മനം രാജശേഖരൻ മത്സരത്തിന് ഇല്ലെന്ന് അറിയിച്ചു. എന്നാൽ നേതൃത്വം പറഞ്ഞാൽ മത്സരിക്കേണ്ടി വരും. ബിജെപിക്ക് വോട്ട് വർദ്ധനയുള്ള സ്ഥലം കൂടിയാണ് കൊല്ലം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top