Kerala

ബിജെപിയിലേക്കു ക്ഷണം ലഭിച്ചിരുന്നെന്ന് ഇ എസ് ബിജിമോൾ

തൊടുപുഴ: ബിജെപിയിലേക്കു ക്ഷണം ലഭിച്ചിരുന്നെന്ന് വെളിപ്പെടുത്തി സിപിഐ നേതാവും മുൻ എംഎൽഎയുമായ ഇ സ് ബിജിമോൾ. ചില ബിജെപി നേതാക്കൾ ബിജെപിയിൽ ചേരാൻ വേണ്ടി തന്നെ വിളിച്ചിരുന്നെന്നാണ് ബിജിമോളുടെ വെളിപ്പെടുത്തൽ. എന്നാൽ, താൻ താൽപര്യമില്ലെന്ന് തീർത്തുപറഞ്ഞെന്നും അവർ വ്യക്തമാക്കുന്നു. ഇക്കാര്യം സിപിഐ നേതൃത്വത്തിനും അറിവുള്ളതാണെന്നും ബിജിമോൾ പറഞ്ഞു.

കേരള കോൺഗ്രസ് നേതാവും എംഎൽഎയുമായിരുന്ന മാത്യു സ്റ്റീഫനുമായും കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കർ ചർച്ച നടത്തിയിരുന്നുവെന്നാണു സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ എൻഡിഎ സ്ഥാനാർഥിയായി മാത്യു സ്റ്റീഫനെ പരിഗണിച്ചിരുന്നു. ബിഡിജെഎസിൽ അംഗത്വമെടുത്ത് മത്സരിക്കണമെന്നായിരുന്നു നിബന്ധന. എന്നാൽ ബിജെപി അംഗത്വം തന്നെ വേണമെന്ന് അദ്ദേഹം നിലപാടെടുത്തതോടെ പാർട്ടി തീരുമാനം വൈകിയെന്നാണ് റിപ്പോർട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top