India

ഭാരത് ജോഡോ ന്യായ് യാത്ര മാർച്ചിന്റെ ഗാനം പുറത്തുവിട്ട് കോണ്‍ഗ്രസ്

ഭാരത് ജോഡോ ന്യായ് യാത്ര മാർച്ചിന്റെ ഗാനം പുറത്തുവിട്ട് കോണ്‍ഗ്രസ്. ആളുകള്‍ക്ക് അര്‍ഹമായ നീതി ലഭിക്കുന്നതുവരെ എല്ലാ വാതിലുകളും തങ്ങള്‍ മുട്ടുമെന്ന് പ്രഖ്യാപിക്കുന്നതാണ് ഹിന്ദിയിലുള്ള ഗാനം. ന്യായ് യാത്ര തുടങ്ങാൻ രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാഹുല്‍ ഗാന്ധി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഗാനം പങ്കുവെച്ചത്.

ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധി ജനങ്ങളെ നേരിൽ കണ്ട ദൃശ്യങ്ങളാണ് പ്രധാനമായും പാട്ടിലുള്ളത്. നീതിക്കായി പോരാടണമെന്ന് ആവർത്തിച്ച് പറയുന്ന ഗാനത്തില്‍ കഷ്ടപ്പെടരുതെന്നും പേടിക്കരുതെന്നും ജനങ്ങളോട് പറയുന്നുണ്ട്. തൊഴിലിലായ്മ, പാവപ്പെട്ടവര്‍ക്ക് അവരുടെ ആത്മാഭിമാനം നഷ്ടപ്പെടുന്ന അവസ്ഥ എന്നിവ ചർച്ച ചെയ്യുന്ന ഗാനം ചെറുപ്പക്കാരുടെ സ്വപ്‌നങ്ങള്‍ നശിച്ചെന്നും സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം ലഭിക്കാന്‍ അവര്‍ കൊതിക്കുകയാണെന്നുമാണ് പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top