ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ടൂറിസ്റ്റുകളെ ഒരിക്കലും തടയാറില്ലെന്ന് പറഞ്ഞ അസം മുഖ്യമന്ത്രി യാത്രക്ക് അനുമതി നിഷേധിക്കുന്നുവെന്ന കോൺഗ്രസിന്റെ ആരോപണം തള്ളിക്കളഞ്ഞു.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
യാത്രക്കായി കോൺഗ്രസ് ഇനിയും അനുമതി തേടിയിട്ടില്ലെന്നും അസം സർക്കാർ വ്യക്തമാക്കി. ഹൈവേ വഴി യാത്ര നടത്താമെന്നും ഗുവഹത്തി നഗരപരിധിയിൽ രാവിലെ 8 മണിക്ക് മുൻപ് നടത്തണം സർക്കാർ നിർദേശിച്ചു. കൂടാതെ അധ്യയന ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗ്രൗണ്ട് വിട്ടുനൽകുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)