ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ്, സുരേഷ് റെയ്ന എന്നിവരെയാണ് ഇഡി ചാദ്യം ചെയ്തത്.

നിരോധിത ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകളെ പ്രോത്സാഹിപ്പിച്ചതിനെതിരെയാണ് കേസ്. ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്ത് ജനങ്ങളെ പറ്റിച്ചെന്നും ഐടി ആക്ട്, കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ നാണയ വിനിമയ ചട്ടലംഘനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്.

നിരോധിത ബെറ്റിംഗ് ആപ്പായ 1xbet സഹിതമുള്ള ആപ്പുകള്‍ പ്രൊമോട്ട് ചെയ്തുവെന്നും ഇത് നിയമ വിരുദ്ധമാണെന്നുമാണ് ഇഡി പറയുന്നത്. നൈപുണ്യ അധിഷ്ഠിത ഗെയിംമുകളെന്ന പേരില്‍ ഇത്തരം ആപ്പുകള്‍ ചൂതാട്ടമാണ് നടത്തുന്നത്. യുവരാജ് ഉള്‍പ്പടെയുള്ള പ്രശ്‌സതരായ വ്യക്തികള്‍ ഇത് പ്രോത്സാഹിക്കുന്നത് വഴി വലിയ ദൃശ്യപര്യകയാണ് ഈ ആപ്പുകൾക്ക് ലഭിക്കുന്നതെന്നും ഇഡി വ്യക്തമാക്കി. അതേ സമയം, ചോദ്യം ചെയ്യലില്‍ താരങ്ങള്‍ പ്രതികരിച്ചില്ലായെന്നും താരങ്ങള്‍ക്ക് പുറമെ മാധ്യമങ്ങളും സംഭവത്തിൽ നിരീക്ഷണത്തിലാണെന്ന് ഇ ഡി അറിയിച്ചു.മാധ്യമങ്ങളിലെ പരസ്യങ്ങൾക്കായി 50 കോടിക്ക് മുകളില്‍ ഈ ആപ്പുകള്‍ ചെലവാക്കിയിട്ടുണ്ടെന്നാണ് വിവരം.

