തിരുവനന്തപുരം: കേരളത്തിലെ ക്യാംപസ് രാഷ്ട്രീയത്തിന് എതിരെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍.

കേരളത്തിലെ ക്യാപസുകളിൽ രാഷ്ട്രീയം വളരെ കൂടുതലാണെന്നും ഇത് മാറിയാല്‍ മാത്രമേ അടുത്ത തലമുറയ്ക്ക് പ്രയോജനം ഉണ്ടാകുവെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള സര്‍വകലാശാല സെനറ്റ് യോഗത്തിലായിരുന്നു ഗവര്‍ണറുടെ വിമർശനം.

‘സംസ്ഥാനത്തെ സര്‍വകലാശാലകളിലും കോളേജുകളിലും രാഷ്ട്രീയം വളരെ കൂടുതലാണ്. എല്ലാ കാര്യങ്ങളും രാഷ്ട്രീയത്തിന്റെ കണ്ണില്‍ കൂടിയാണ് കാണുന്നത്. ഇതു മാറിയാല്‍ മാത്രമേ അടുത്ത തലമുറയ്ക്ക് പ്രയോജനം ഉണ്ടാകൂ. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നത്.’ ഗവര്‍ണര്‍ വ്യക്തമാക്കി.

