നിലമ്പൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയുമായി ബന്ധപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസിന്റെ നിലപാടിനെ കുറിച്ച് അറിയിച്ചെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്.

അങ്ങനെയൊരു സംഭവം താന്‍ ശ്രദ്ധിച്ചിട്ടില്ലെന്നും കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാര്‍ത്തകള്‍ കാണുന്നില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ എല്ലാ സോഷ്യല്‍ ഗ്രൂപ്പുകളും ഒന്നിച്ചു നില്‍ക്കുകയാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. വര്‍ഗീയ ഫാസിസ്റ്റുകളെ എതിര്‍ക്കുക എന്നുള്ളതാണ് ലക്ഷ്യം. പ്രിയങ്ക ഗാന്ധിക്ക് 65,000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ നിയോജക മണ്ഡലമാണ് നിലമ്പൂര്‍. എംപി കൂടിയായ പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് വരുന്നത് സ്വാഭാവികമാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

