Kerala

സാധാരണക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഏതറ്റം വരെയും പോകും; ആര്യാടൻ ഷൗക്കത്ത് MLA

ഒരു ജനപ്രതിനിധി എന്ന നിലയിൽ സാധാരണക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഏതറ്റം വരെയും പോകുമെന്ന് ആര്യാടൻ ഷൗക്കത്ത്. 8 മാസം കൊണ്ടു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് പരിമിതിയുണ്ട്.

സർക്കാർ ഒപ്പം നിന്നാൽ നിലമ്പൂരിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. ഇന്നലെ തന്നെ കാട്ടാന ആക്രമണം ഉണ്ടായിട്ടു മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടു വരാൻ കാലതാമസം ഉണ്ടായ സാഹചര്യമുണ്ടായി.

ഇതിനൊക്കെ ഒരു പരിഹാരം വേണം. നിലമ്പൂരിലെ പ്രശ്നങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ടു മുഖ്യമന്ത്രിയെ ഉൾപ്പടെ കാണും. മറ്റു മന്ത്രിമാരെയും കണ്ടു പരിഹാരം അപേക്ഷിക്കും. വിജയത്തിന്റെ ക്രെഡിറ്റ് ജനങ്ങൾക്കാണ്. ഇടതു ഭരണത്തിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കെതിരെയുള്ള വിജയമാണ്.

എല്ലാ യുഡിഎഫ് നേതാക്കൾക്കും ക്രെഡിറ്റ് ഉണ്ട്. കെ സി വേണുഗോപാൽ മുഖ്യ കർമികത്വം വഹിച്ചു. വി ഡി സതീഷൻ, അടൂർ പ്രകാശ്, രമേശ്‌ ചെന്നിത്തല മറ്റു ഘടകകക്ഷി നേതാക്കൾ ഉൾപ്പടെ എല്ലാവരും നിലമ്പൂരിൽ വിജയത്തിനായി പ്രവർത്തിച്ചുവെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top