എറണാകുളം കോതമംഗലത്ത് കൂലി ചോദിച്ചെത്തിയ യുവാവിന് ക്രൂര മര്‍ദനം. മര്‍ദനമേറ്റ യുവാവ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊതുപ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പല്ലാരിമംഗലം ഇഞ്ചക്കുടിയിലുള്ള പ്ലൈവുഡ് കമ്പനിയിലാണ് സംഭവം ഉണ്ടായത്. എസി മെക്കാനിക്കായ കെഎം കബീറിനാണ് മര്‍ദ്ദനമേറ്റത്. എസി ഫിറ്റ് ചെയ്തതിന്റെ കൂലി വാങ്ങാന്‍ എത്തിയതായിരുന്നു കബീര്‍. കൂലിയുമായി ബന്ധപ്പെട്ട് തര്‍ക്കം ഉന്നയിച്ച കമ്പനി ഉടമകളും ബന്ധുക്കളും ഉള്‍പ്പെടെ അഞ്ചംഗസംഘം ബഷീറിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

തലയ്ക്കും ശരീരത്തിനും പരുക്കേറ്റ കബീര്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രശ്‌നമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഐഎം കുടമുണ്ട ബ്രാഞ്ച് സെക്രട്ടറി വി പി ബഷീറിനും മര്‍ദ്ദനമേറ്റു. ബഷീറിനെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു. പ്രശ്‌നം രൂക്ഷമായതോടെ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ പ്ലൈവുഡ് കമ്പനിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
- കുടമുണ്ട കവലയില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം പ്ലൈവുഡ് കമ്പനിക്ക് മുന്നില്‍ പൊലീസ് തടഞ്ഞു. കമ്പനി ഉടമകളും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചതായി കബീര്‍ പോത്താനിക്കാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ അക്രമത്തില്‍ പരിക്കേറ്റതിന്റെ പേരില്‍ പ്ലൈവുഡ് കമ്പനിയിലെ സംഘത്തിലുള്ള രണ്ടുപേരും കോതമംഗലം ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

