Kerala

ഇന്ദിരാഗാന്ധിക്ക് അധിക്ഷേപം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

പാലക്കാട്: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അധിക്ഷേപിക്കും വിധം സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍. ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണന് (42) എതിരെയാണ് നടപടി.

ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിക്കുന്ന പോസ്റ്റായിരുന്നു ഉണ്ണികൃഷ്ണന്‍ പങ്കുവച്ചത്. മെയ് 16 ന് പങ്കുവച്ച പോസ്റ്റ് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍ എത്തിയതിന് പിന്നാലെയാണ് നടപടി. തിരുവനന്തപുരം സൈബർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഷൊർണൂർ പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മനപൂർവമായി ലഹളയുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി പ്രവർത്തിച്ചു എന്നാണ് ഉണ്ണികൃഷ്ണനെതിരായ എഫ്ഐആറിൽ പറയുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), 2023 353(1)(ബി),192 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top